Saturday, 28 May 2011

മഴയുടെ ചങ്ങാതി....


മഴ പെയ്യുമ്പോള്‍ സ്വപ്‌നങ്ങള്‍ നെയ്യാറുണ്ടോ.....
മഴ തോരാതിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ....
മഴ പെയ്യുമ്പോള്‍ മിഴി നനഞ്ഞിട്ടുണ്ടോ....
ഒരു മഴത്തുള്ളിയായി മഴയില്‍ അലിഞ്ഞു ചേരാന്‍ 
കൊതിച്ചിട്ടുണ്ടോ.....

എങ്കില്‍ സുഹൃത്തേ, താങ്കളാണ് മഴയുടെ യഥാര്‍ത്ഥ ചങ്ങാതി....

ഫ്രെയിം...
ഈ ഫ്രെയിമില്‍ പതിഞ്ഞ ഓരോ മഴത്തുള്ളികളും
നേരത്തെ പെയ്ത മഴ ബാക്കിയാക്കി പോയതാണ്....


കാത്തിരിക്കുകയാണ് ഞാന്‍ അടുത്ത മഴയെ.....


ഓര്‍മയിലെ മഴ....


മഴ പലപ്പോഴും ഓരോ ഓര്‍മപ്പെടുത്തലുകളാണ്....
ഗൃഹാതുരതമാര്‍ന്ന കുട്ടിക്കാലവും!

മിഴിനീര്‍ നനഞ്ഞ ഫ്രെയിമും!
മനസ്സില്‍ പതിഞ്ഞ കുറെ കുസൃതികളും!
നിറഞ്ഞ ഓര്‍മകളുടെ വസന്തം.....

ഓരോ മഴയിലും പ്രണയമുണ്ട്.... 

നമ്മളും ഓര്‍മകളും ഉണ്ട്....

ഇന്ന് സായാഹ്നത്തിലും ഞാന്‍ മഴയെ പ്രതീക്ഷിക്കുന്നു....
ഇന്നലെയിലെ മഴ കുറെ നല്ല നിമിഷങ്ങള്‍ നല്‍കി 
പറയാതെ പോയി....
മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞ ഓരോ നനുത്ത മഴത്തുള്ളിയും
ഇന്നലെയിലെ ഓര്‍മകളെ മടക്കിത്തന്നു.....
എന്‍റെ കുട്ടിക്കാലവും കലാലയ ജീവിതവും തിരിച്ചു തന്നു
ഈ പെയ്യുന്ന മഴ കുറെ ഓര്‍മപ്പെടുത്തലുകളാണ്....
മനസ്സില്‍ പതിഞ്ഞ കുറെ സൗഹൃദങ്ങളുടെ 
ഗൃഹാതുരമായ ഓര്‍മ....  

മഴയോട് മാത്രം....മഴ ഇങ്ങനെ പെയ്തു പെയ്തു....
പറയാതെ പോയി!!!
പിന്നെയും അവിചാരിതമായി വന്നു എന്നോട്
സൗഹൃദം പങ്കു വെക്കുന്നു....

ഓരോ പ്രാവശ്യം വരുമ്പോളും മഴയ്ക്ക് എന്നോട്
പങ്കുവക്കാന്‍ നൂറു കൂട്ടം കാര്യങ്ങള്‍ ഉണ്ടാകും....
പല ദേശത്തെ പല കഥകള്‍....
എല്ലാം പങ്കുവെച്ചു പറയാതെ ഒരു പോക്കാ....
പിന്നെ മഴ ബാക്കിയാക്കി പോയ മഴത്തുള്ളികളാണ്
എനിക്ക് കൂട്ട്....
ഇലകള്‍ പൊഴിക്കുന്ന ഓരോ മഴത്തുള്ളികളും
ഓരോ സ്വകാര്യം പറഞ്ഞിട്ട് പോകും....

മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ മുറ്റത്തേക്ക് ഇറങ്ങും....
ആദ്യമായി എന്‍റെ നെറുകയില്‍ പതിക്കുന്ന
മഴത്തുള്ളിയോടു എന്‍റെ പ്രണയം 
പങ്കു വെക്കാന്‍....


ഓര്‍മ്മകളിലേക്ക്....പറയാന്‍ പലതും ബാക്കി വെച്ചാ ഇന്നലെയിലെ
മഴ പോയത്....
ഓര്‍ക്കാന്‍ ഇഷ്ടമുള്ള കുറെ നേരങ്ങള്‍ സമ്മാനിച്ച്
അവളും പോയി....
ഇന്ന് ഓരോ മഴയിലും അവളെ ഞാന്‍ വെറുതെ
പ്രതീക്ഷിക്കാറുണ്ട്....
വരില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വെറുതെ എന്തിനോ
പ്രതീക്ഷിക്കാറുണ്ട്.....


Thursday, 19 May 2011

മഴഫ്രെയിമുകള്‍....


പുതുമഴ പെയ്തപ്പോള്‍ ഒരു മഴത്തുള്ളി വന്നെന്‍റെ
വിരല്‍ത്തുമ്പില്‍ തൊട്ടു....
അന്ന് ഞാനൊരു കവിത എഴുതി ,
അങ്ങനെ ഞാനൊരു കവിയായി....


പിന്നൊരിക്കല്‍ ഒരു മഴച്ചാറല്‍ നനഞ്ഞെനിക്ക് പനി പിടിച്ചു..
ചില്ലുജാലകത്തിനകലെ മഴ പൊട്ടിത്തകരുന്നതു
നോക്കിക്കിടക്കെ പനി പറന്ന് പോയി....


മനസ്സിന്‍റെ  ഫ്രെയിമിനപ്പുറത്തു മഴ നിശ്ബ്ദമാവുകയായിരുന്നു....
കത്തുന്ന വേനലില്‍ ഭൂമിയുടെ നാവു വരണ്ടു കേണപ്പോള്‍
ഞാനൊരു മഴക്കവിത എഴുതി.....


അന്നു രാത്രി മഴ പെയ്തു....
പെരുമഴ, വേനല്‍മഴ,
ആ മഴയൊഴുക്കില്‍ ഞാനും എന്‍റെ കവിതയും
ഒലിച്ചു പോയി....


മഴ പെയ്യുകയാണ്....
ഇടനാഴികള്‍ പിന്നിട്ടു ജനാലയിലൂടെ തണുത്ത കാറ്റ്
മുറികളില്‍ നിറയുന്നു..
എല്ലാ കണ്ണുകളും മഴയുടെ സൗന്ദര്യത്തെ
ആസ്വദിക്കുന്നു.
ദൂരെ നേര്‍ത്ത മഞ്ഞിന്‍ കണം കണക്കെ മഴ
പൊട്ടിത്തകര്‍ന്നു വീഴുന്നു....
മഴയുടെ ശബ്ദ കോലാഹലങ്ങളില്‍ ആരെക്കെയോ
നെടുവീര്‍പ്പെടുന്നു....
മഴ വീണ്ടും എത്തുന്നതിന്‍റെ സൂചനകള്‍!
എല്ലാ കണ്ണുകളിലും മഴയുടെ അവ്യക്തമായ
രൂപം പതിഞ്ഞിരിക്കുന്നു....

എന്‍റെ നാട്ടില്‍ മഴ പെയ്യുകയാണ്....
വളരെ നാളുകള്‍ക്കു ശേഷമുള്ള വരവാണ്.
ഇടനാഴിയില്‍ നിന്ന് ഞാന്‍
മഴയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്.
ഇന്നെലെയിലെ മഴയാണ് എനിക്കിഷ്ടം.
ഗൃഹാതുരത നിറഞ്ഞ ആ പഴയ മഴക്കാലമാണ്
എന്‍റെ ഓര്‍മയിലെല്ലാം.....


 
തന്‍ഹയോട് മഴയെപ്പറ്റി ചോദിച്ചപ്പോള്‍
ഒരു മഴത്തുള്ളി കണക്കെ അവള്‍ പുഞ്ചിരിച്ചു....
ഇനിയൊന്നും പറയാന്‍ അവള്‍ക്കു ബാക്കിയില്ല,
കാരണം !
മഴയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞതായിരുന്നു ആ പുഞ്ചിരി....

ക്യാമ്പസ്സില്‍ ഞാന്‍ ആദ്യം എത്തിയത് മഴ നനഞ്ഞാണ്....
നീല കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി എനിക്ക് പിന്നാലെ
കുടയും പിടിച്ചു നടക്കുന്നുണ്ടായിരുന്നു....
അറിയാതെ തിരിഞ്ഞു നോക്കിയത് സഹതാപം
നിറഞ്ഞ ആ കണ്ണുകളിലെക്കാണ്.
ഇന്ന്, അവള്‍ എന്‍റെ പ്രണയിനി ആണ്.
ഇതേ മഴ തന്നെയാണ് അവളെ എനിക്ക് സമ്മാനിച്ചത്.
അതുകൊണ്ട് അവളെപ്പോലെ മഴയോടും
എനിക്ക് പ്രണയം ആണ്....

ഇടവഴിയില്‍ മഴ നിറയുകയായിരുന്നു.
ചുറ്റും കാല്‍പ്പാടുകള്‍ വീഴ്ത്തി ഞാന്‍ ഇടവഴിയിലൂടെ നടന്നു.
പിന്നിലെ കാല്പ്പാടുകളെ മഴ മായ്ച്ചു കൊണ്ടിരുന്നു....
ηєνєя ѕнυт yσυя ωιη∂σωѕ ωнєη ιт яαιηѕ...

☂ മഴത്തുള്ളി - ഷംനാദ് സൈബീരിയ. ☂
  
     shamnad.yaar@gmail.com,  9895626611