Thursday 19 May 2011

മഴഫ്രെയിമുകള്‍....


പുതുമഴ പെയ്തപ്പോള്‍ ഒരു മഴത്തുള്ളി വന്നെന്‍റെ
വിരല്‍ത്തുമ്പില്‍ തൊട്ടു....
അന്ന് ഞാനൊരു കവിത എഴുതി ,
അങ്ങനെ ഞാനൊരു കവിയായി....


പിന്നൊരിക്കല്‍ ഒരു മഴച്ചാറല്‍ നനഞ്ഞെനിക്ക് പനി പിടിച്ചു..
ചില്ലുജാലകത്തിനകലെ മഴ പൊട്ടിത്തകരുന്നതു
നോക്കിക്കിടക്കെ പനി പറന്ന് പോയി....


മനസ്സിന്‍റെ  ഫ്രെയിമിനപ്പുറത്തു മഴ നിശ്ബ്ദമാവുകയായിരുന്നു....
കത്തുന്ന വേനലില്‍ ഭൂമിയുടെ നാവു വരണ്ടു കേണപ്പോള്‍
ഞാനൊരു മഴക്കവിത എഴുതി.....


അന്നു രാത്രി മഴ പെയ്തു....
പെരുമഴ, വേനല്‍മഴ,
ആ മഴയൊഴുക്കില്‍ ഞാനും എന്‍റെ കവിതയും
ഒലിച്ചു പോയി....


































മഴ പെയ്യുകയാണ്....
ഇടനാഴികള്‍ പിന്നിട്ടു ജനാലയിലൂടെ തണുത്ത കാറ്റ്
മുറികളില്‍ നിറയുന്നു..
എല്ലാ കണ്ണുകളും മഴയുടെ സൗന്ദര്യത്തെ
ആസ്വദിക്കുന്നു.
ദൂരെ നേര്‍ത്ത മഞ്ഞിന്‍ കണം കണക്കെ മഴ
പൊട്ടിത്തകര്‍ന്നു വീഴുന്നു....
മഴയുടെ ശബ്ദ കോലാഹലങ്ങളില്‍ ആരെക്കെയോ
നെടുവീര്‍പ്പെടുന്നു....
മഴ വീണ്ടും എത്തുന്നതിന്‍റെ സൂചനകള്‍!
എല്ലാ കണ്ണുകളിലും മഴയുടെ അവ്യക്തമായ
രൂപം പതിഞ്ഞിരിക്കുന്നു....

എന്‍റെ നാട്ടില്‍ മഴ പെയ്യുകയാണ്....
വളരെ നാളുകള്‍ക്കു ശേഷമുള്ള വരവാണ്.
ഇടനാഴിയില്‍ നിന്ന് ഞാന്‍
മഴയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്.
ഇന്നെലെയിലെ മഴയാണ് എനിക്കിഷ്ടം.
ഗൃഹാതുരത നിറഞ്ഞ ആ പഴയ മഴക്കാലമാണ്
എന്‍റെ ഓര്‍മയിലെല്ലാം.....






 












തന്‍ഹയോട് മഴയെപ്പറ്റി ചോദിച്ചപ്പോള്‍
ഒരു മഴത്തുള്ളി കണക്കെ അവള്‍ പുഞ്ചിരിച്ചു....
ഇനിയൊന്നും പറയാന്‍ അവള്‍ക്കു ബാക്കിയില്ല,
കാരണം !
മഴയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞതായിരുന്നു ആ പുഞ്ചിരി....

ക്യാമ്പസ്സില്‍ ഞാന്‍ ആദ്യം എത്തിയത് മഴ നനഞ്ഞാണ്....
നീല കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി എനിക്ക് പിന്നാലെ
കുടയും പിടിച്ചു നടക്കുന്നുണ്ടായിരുന്നു....
അറിയാതെ തിരിഞ്ഞു നോക്കിയത് സഹതാപം
നിറഞ്ഞ ആ കണ്ണുകളിലെക്കാണ്.
ഇന്ന്, അവള്‍ എന്‍റെ പ്രണയിനി ആണ്.
ഇതേ മഴ തന്നെയാണ് അവളെ എനിക്ക് സമ്മാനിച്ചത്.
അതുകൊണ്ട് അവളെപ്പോലെ മഴയോടും
എനിക്ക് പ്രണയം ആണ്....

ഇടവഴിയില്‍ മഴ നിറയുകയായിരുന്നു.
ചുറ്റും കാല്‍പ്പാടുകള്‍ വീഴ്ത്തി ഞാന്‍ ഇടവഴിയിലൂടെ നടന്നു.
പിന്നിലെ കാല്പ്പാടുകളെ മഴ മായ്ച്ചു കൊണ്ടിരുന്നു....
















ηєνєя ѕнυт yσυя ωιη∂σωѕ ωнєη ιт яαιηѕ...

☂ മഴത്തുള്ളി - ഷംനാദ് സൈബീരിയ. ☂
  
     shamnad.yaar@gmail.com,  9895626611



 

4 comments:

Dileep said...

nannayittund koottukaaaraaaaaa....!!!!

ഷംനാദ് സൈബീരിയ said...

നന്ദി ദിലീപ്‌ മാഷെ....

Maya said...

Vallarae nannayittunduuuu .Always rain gives a nostalgic feeling. Keep on writing. When I read it gives a pleasant feeling which takes me back to memories my college days, my love , my childhood etc etc. I love rain.... mazhae nokki erikkan enthu rasamannuuuuuuu.

May God bless you..........!!!!!

ഹൃദയപൂര്‍വ്വം ....suvee. said...

mashe.....valare nannayittundu.......eniyum ezhudhuka....oru thoratha mazhapole...oru mazhakkalathe varavelkkanayi njangalum kathirikkunnu.....